തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കും കരുതൽ. സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി പുതിയ കമ്മീഷനെ പ്രഖ്യാപിച്ചു.......
ദോഹ :രാജ്യത്തിന്റെ മഹത്തായ ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പൗരന്മാർ ഒന്നിച്ചു നിൽക്കണമെന്നും പൗരന്മാരുടെ കയ്യിലാണ് റിപ്പബ്ലിക്കിന്റെ ഭാവിയെന്നും പൗരന്മാര് ഒന്നിച്ച് നിന്നാലേ റിപ്പബ്ലിക്ക് നേരിടുന്ന വെല്ലുവിളികളെ അതിജയിക്കാനാവൂ എന്നും പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സദസ്സ് അഭിപ്രായപ്പെട്ടു.
ഭരണഘടനയുടെയും രാഷ്ട്രസങ്കൽപത്തിന്റെയും ആധാരശിലകളായ മതനിരപേക്ഷത, ജനാധിപത്യം, സോഷ്യലിസം, പരമാധികാരം എന്നിവയാണ് നമ്മുടെ പ്രധാന മൂല്യങ്ങൾ. ജനാധിപത്യ മൂല്യങ്ങൾ അട്ടിമറിക്കപ്പെടാതിരിക്കാന്‍ അംബേദ്കറുടെ ആശയങ്ങളെ മുറുകെ പിടിച്ച് ബഹുസ്വരത ശക്തിപ്പെടുത്തണം. അടിസ്ഥാന വിഭാഗങ്ങളൂടെ അവകാശം ഹനിക്കുന്ന നിയമങ്ങൾ ചർച്ച കൂടാതെ പാസാക്കപ്പെടുന്നതിലും പൗരവകാശങ്ങൾ ചില ഘട്ടങ്ങളിൽ ലംഘിക്കപ്പെടുന്നത് തടയാനും ജനാധിപത്യ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് റിപ്പബ്ലിക് ദിന സദസ്സില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ......

ദോഹ: ഖത്തർ ചേംബർ ഇന്ത്യയിൽ നിന്നുള്ള ബിസിനസ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങളെക്കുറിച്ചും അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും, ഖത്തർ ഇന്ത്യൻ ബിസിനസ്സ് സമൂഹങ്ങൾ തമ്മിലുള്ള സഹകരണത്തിനും പങ്കാളിത്തത്തിനുമുള്ള അവസരങ്ങളെക്കുറിച്ചും കമ്പനികൾ തമ്മിലുള്ള സഹകരണത്തിന് സാധ്യതയുള്ള പ്രധാന മേഖലകളെക്കുറിച്ചും ചർച്ച ചെയ്തു.ഖത്തർ പക്ഷത്തെ ഖത്തർ ചേംബർ സെക്കൻഡ് വൈസ് ചെയർമാൻ റാഷിദ് ബിൻ ഹമദ് അൽ അത്ബ നയിച്ചു, ഇന്ത്യൻ പ്രതിനിധി സംഘത്തെ പിഎച്ച്ഡിസിസിഐയിലെ ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്മെന്റ് കമ്മിറ്റിയുടെ സഹ-ചെയർമാൻ അനുജ് ഖന്നയും നയിച്ചു.
ഖത്തറും ഇന്ത്യയും തമ്മിലുള്ള എല്ലാ തലങ്ങളിലും, പ്രത്യേകിച്ച് വ്യാപാര, സാമ്പത്തിക മേഖലകളിൽ ശക്തമായ ബന്ധത്തെ റാഷിദ് ബിൻ ഹമദ് അൽ അത്ബ തന്റെ പ്രസംഗത്തിൽ പ്രശംസിച്ചു. ഇന്ത്യ ഖത്തറിന്റെ പ്രധാന വ്യാപാര പങ്കാളികളിൽ ഒന്നാണെന്നും, 2024 ൽ ഉഭയകക്ഷി വ്യാപാരം 47 ബില്യൺ റിയാലിലെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇരു രാജ്യങ്ങളിലെയും ബിസിനസ് മേഖലകൾക്ക് ലഭ്യമായ വിശാലമായ അവസരങ്ങൾ അദ്ദേഹം എടുത്തുകാട്ടി, ഖത്തറിലെയും ഇന്ത്യയിലെയും ബിസിനസുകാരോട് സഹകരണത്തിന്റെ പുതിയ മേഖലകൾ പര്യവേക്ഷണം ചെയ്യാനും ഖത്തറിന്റെ ആകർഷകമായ നിക്ഷേപ അന്തരീക്ഷത്തിൽ നിന്ന് പ്രയോജനം നേടാനും ആഹ്വാനം ചെയ്തു. ......
തിരുവനന്തപുരം: കേരളത്തിൽ ബിരുദ പഠനവും ഇനി സൗജന്യം. ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.......
കൊല്ലം : കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന ശാസ്ത്രീയ കൃഷി രീതികൾ, ഡിജിറ്റൽ കൃഷി രീതികൾ, മാനേജ്മന്റ് രീതികൾ എന്നിവയിലുള്ള സമഗ്രപരിശീലനത്തിനു മുന്നോടിയായി വിവിധ വിഭാഗങ്ങളിൽ പെട്ടവരുടെ പരിശീലന ആവശ്യങ്ങൾ നിര്‍ണയിക്കുന്നതിനുള്ള ജില്ലാതല ശില്പശാല സംഘടിപ്പിച്ചു. ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ (കേര) പദ്ധതിയുടെ ഭാഗമായാണ് പരിശീലനങ്ങൾ നടത്തുന്നത്.
കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് കർഷകർ, വകുപ്പ് തല ഉദ്യോഗസ്ഥർ, കർഷക ഉത്പാദക സംഘടനകൾ (FPO)എന്നിവർക്ക് അറിവിലും നൈപുണ്യത്തിലുമുള്ള വിടവും പരിശീലന ആവശ്യങ്ങളും സമഗ്രമായി വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിൽ സമഗ്രമായ പരിശീലന പദ്ധതികൾ രൂപീകരിക്കുക എന്നതാണ് ജില്ലാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഈ പ്രാരംഭ ശില്പശാലകളുടെ ലക്ഷ്യം. ......